Ticker

6/recent/ticker-posts

രാത്രി നിർത്തിയിട്ട കാറിനുള്ളിൽ രണ്ട് യുവാക്കളും യുവതിയും പൊലീസ് വാഹനത്തിൽ ഇടിച്ച് രക്ഷപ്പെട്ടു, പ്രതികളെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട് :രാത്രി റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ സംശയ സാഹചര്യത്തിൽ  രണ്ട് യുവാക്കളെയും യുവതിയും കണ്ട് നിർത്തിയ പൊലീസ് വാഹനത്തിൽ കാർ  ഇടിച്ച് യുവതി ഉൾപെടെ മൂന്നംഗ സംഘം രക്ഷപെട്ടു. കാർ ഇടിച്ചതിൽ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്കേൽക്കുകയും പൊലീസ് ജീപ്പിൻ്റെ മുൻഭാഗം തകരുകയും ചെയ്തു. കാർ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 9.15 ന് കുറ്റിക്കോൽ  റോഡിൽ സംശയ സാഹചര്യത്തിൽ കണ്ട കാറാണ് ബേഡകം പൊലീസിൻ്റെ ജീപ്പിൽ ഇടിച്ച് രക്ഷപ്പെട്ടത്. പൊലീസ് ഡ്രൈവർ രതീഷ് കുമാറിനാണ് 32 പരിക്കേറ്റത്. റോഡിൻ്റെ വലതു വശത്ത് നിർത്തിയിട്ടിരുന്ന ആൾട്ടോ കാർ പൊലീസ് പരിശോധിക്കാൻ ശ്രമിക്കവെയാണ് പൊലീസ് വാഹനത്തിൽ ഇടിച്ച് രക്ഷപ്പെട്ടത് . പിന്തുടർന്ന് പൊലീസ് ജീപ്പിനെ കുറ്റിക്കോൻ, ബന്തടുക്ക , പയ്യങ്ങാനത്ത് വെച്ചും വീണ്ടും ഇടിച്ച് രക്ഷപെട്ടു. പൊലീസ് വാഹനം തകർന്നതിൽ അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. പ്രതികൾ ഉണ്ടെന്ന വിവരത്തിൽ രാത്രി തന്നെ പൊലീസ് കുമ്പള, മഞ്ചേശ്വരം ഭാഗത്ത് തിരച്ചിൽ നടത്തി. ബേഡകം പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
കാർ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സഫ് വാൻ ആണ് കാർ ഉടമ.  പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന.
Reactions

Post a Comment

0 Comments