കാഞ്ഞങ്ങാട്:ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റവീട്ടമ്മ മരിച്ചു.
ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ട് മംഗലാപുരം ആശുപത്രിയിൽ ആണ് മരിച്ചു .
കഴിഞ്ഞ 11 ന് പാണത്തൂർ പാറക്കടവ് പുല്ലടുക്കത്ത് ഉണ്ടായ 
അപകടത്തിൽ പരിക്കേറ്റ സ്ത്രീയാണ് മരിച്ചത്. പാറക്കടവിലെ പരേതനായ വേങ്ങയിൽ നാരായണൻ നായരുടെ ഭാര്യ ലളിത 73യാണ് മരിച്ചത്. അപകടത്തിൽ മറ്റ് ചിലർക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ രാജപുരം പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
മക്കൾ: സതീശൻ , സന്ധ്യ. മരുമക്കൾ: മോഹനൻ , സ്മിത.