Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നാല് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടും തീരദേശത്തും എം.ഡി.എം എ , കഞ്ചാവ്
ലോബി വീണ്ടും ശക്തമായി പിടി മുറുക്കി.
 നഗരത്തിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന നാല് യുവാക്കളെ പൊലീസ്പിടികൂടി. നയ ബസാറിന് സമീപത്തും മൽസ്യ മാർക്കറ്റിന് സമീപത്തു വെച്ചും കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. നോർത്ത്
കോട്ടച്ചേരിയിൽ വെച്ച് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ട് പേരെയും പിടികൂടി. ഇട്ടമ്മൽ, കുശാൽ നഗർ, ബങ്കളം, പടന്ന സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments