അബൂബക്കർ സിദ്ദീഖിനെ 4 5 യാണ് പ്രമാദമായ
സമീർ കൊലപാതക കേസിൽ കാസർകോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് lll
കോടതി ശിക്ഷിച്ചത്.
2008 ആഗസ്റ്റ് 24 ന് രാത്രി 8 മണിക്ക്
ബഡാജേ പോസോട്ട് ആണ് ഓ
ട്ടോഡ്രൈവറായ സമീറിനെ
കൊലപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതി ഹാറൂൺ റഷീദ് ഒളിവിലാണ്. മൂന്നാം പ്രതി മുഹമ്മദ് കുഞ്ഞിമരിച്ചു.
കടം നൽകിയ പണം തിരികെ നൽകുവാൻ വേണ്ടി അബ്ദുൾ സമീറും സുഹൃത്തുക്കളും കൂടി പോസോട്ട് എത്തിയ സമയം ഒന്നാം പ്രതി കത്തി കൊണ്ട് വയറിലും നെഞ്ചിലും കുത്തിയതിൽ സമീർ മരിച്ചതായാണ് കേസ്' ചെയ്തു
സുഹൃത്ത് അബ്ദുൾ മുനീർ വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിൽ ബന്ധുക്കളായ പ്രതികൾക്ക് വിരോധം ഉള്ളതിനാൽ വിവാഹ ദിവസം തന്നെ മുനീറിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോട് കൂടി മാരകയുങ്ങളുമായി വന്ന് മുനീറിനെ ആക്രമിക്കുന്ന സമയം തടയാൻ ചെന്ന സുഹൃത്തുക്കൾക്കും ഗുരുതര പരിക്ക് പറ്റുകയും സമീർ മരണപ്പെടുകയുമായിരുന്നു.
മഞ്ചേശ്വരം
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് മഞ്ചേശ്വരം ഇൻസ്‌പെക്ടർമാരായിരുന്ന കെ ദാമോദരൻ, ടി .പി .രഞ്ജിത്ത് എന്നിവരും പ്രതികൾക്കെതിരെ കുറ്റ പത്രം സമർപ്പിച്ചത് സിബി തോമസും ആണ്.
കേസിൽ പ്രോസീക്യൂഷൻ 19 സാക്ഷികളെ വിസ്ത
രിക്കുകയും 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു. പത്തനംത്തിട്ട ജനറൽ ആശുപത്രിയിലെ
പൊലീസ് സർജൻ ബിജു ജെയിംസിനെ വിസ്തരിക്കുകയും ചെയ്തു എന്നാൽപ്രതി ഭാഗത്തിന് അനുകൂലമായ മൊഴി നൽകുകയാണുണ്ടായത്.
അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ട് 3 ജഡ്ജ് അജിത്യാ രാജ് ഉണ്ണി യാണ് പ്രതിക്ക് ഐപിസി 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 307 വകുപ്പ് പ്രകാരം 7 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചത്. പിഴ തുക മരണപെട്ട സമീറിന്റെ വീട്ടുകാർക്ക് നൽകുവാനും ഉത്തരവാക്കിട്ടുണ്ട്.പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ സതീശൻ പി, അമ്പിളി ഹാജരായി.
0 Comments