Ticker

6/recent/ticker-posts

ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എ.കെ. സുരേഷ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :ഡയാലിസ് ചെയ്യുന്നതിനിടെ തുടർന്ന്ഹൃദയാഘാതത്തെ തുടർന്ന്
ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിഎ കെ സുരേഷ് 53 മരിച്ചു.സെൻട്രൽ യൂണിവേഴ്സിറ്റി പെരിയയിലെ  സെക്യൂരിറ്റി ജീവനക്കാരനാണ്.ചാലിങ്കാലിൽ ആയിരുന്നു താമസം. 
യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ്,
ബിജെപി അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതല വഹിച്ചിരുന്നു.
മൃതദേഹം  നാളെ രാവിലെ  9 ന് മാവുങ്കാലിലും തുടർന്ന് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിലും  പൊതുദർശനത്തിന് വെക്കും. 10.30 മണിയോടെ പുതിയ കണ്ടത്തെ വീട്ടിൽ എത്തിക്കും. തുടർന്ന് പൊതു  ശ്മശാനത്തിൽ സംസ്കരിക്കും.
പുതിയകണ്ടം നാലപ്പാടത്തെ തുരുപ്പതി -നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശലത . മക്കൾ: അഭിസൂര്യ സുരേഷ് (സംഗീത വിദ്യാർത്ഥിനി ഏറണാകുളം). സഹോദരങ്ങൾ: സുമതി ( നേഴ്സ് അരിമല ഹോസ്പിറ്റൽ കാഞ്ഞങ്ങാട് ), സുനിൽ (മെഡിക്കൽ റപ്പ്).
Reactions

Post a Comment

0 Comments