Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ വയനാട് മീനങ്ങാടിയിൽ അപകടത്തിൽപ്പെട്ടു ആറ് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സ്വദേശികൾ 
സഞ്ചരിച്ച കാർ വയനാട് മീനങ്ങാടിയിൽ അപകടത്തിൽപ്പെട്ടു. വഴിയാത്രക്കാരനെ
ഇടിച്ച കാർ മതിലിൽ ഇടിക്കുകയായിരുന്നു.
 ആറ് പേർക്ക് പരിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 വഴിയാത്രക്കാരനും കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം.
 കാഞ്ഞങ്ങാട് രജിസ്ട്രേഷൻ ഉള്ള 
ബലെനോ വാഹനമാണ് അപകടത്തിൽപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കാഞ്ഞങ്ങാട് ഏത് ഭാഗത്തുള്ള വരാണെന്ന് വ്യക്തമായിട്ടില്ല.
Reactions

Post a Comment

0 Comments