ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.അനന്തംപള്ള സ്വദേശി മുഹമ്മദ് ഫൈസൽ 24 ആണ് പിടിയിലായത് .
കഴിഞ്ഞ 30 ന് രാത്രി
അജാനൂർ കിഴക്കുംകരയിൽ അനധികൃതമായി ടിപ്പർ ലോറിയിൽ മണൽ കടത്തുന്നത് തടയാൻ ശ്രമിച്ച പൊലീസ്
സംഘത്തെ വാഹനത്തിൽ ടിപ്പർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇടിപ്പിച്ചതിന് ശേഷം ടിപ്പർ നിർത്താതെ ഓടിച്ചു പോകുകയുമായിരുന്നു. ഹോസ്ദുർഗ്
പൊലീസ് വധശ്രമം, പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ അശോകൻ തുളിച്ചേരി യും സംഘവും നൈറ്റ് ഡ്യൂട്ടി ചെയ്‌ത് വരുന്നതിനിടെയാണ് സംഭവം. പുലർച്ചെ 1.30 മണിയോടെയാണ് സംഭവം. അശോകൻ തുളിച്ചേരിയുടെ കൈക്ക് പരിക്ക് പറ്റുകയും , പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
0 Comments