Ticker

6/recent/ticker-posts

സി.പി.എം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് ആരംഭിച്ചു എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :
സിപിഎംകാസർകോട് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്  തുടക്കം സമ്മേളനനഗരിയിൽ മുതിർന്ന അംഗം പി. കരുണാകരൻ പതാക ഉയർത്തി.  പി. ജനാർദ്ദനൻ  അധ്യക്ഷനായി. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലൻ എംഎൽഎ അനുശോചന  പ്രമേയവും പി.ജനാർദ്ദനൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഇ.പി. ജയരാജൻ. പി.കെ.ശ്രീമതി. ടി.പി. രാമകൃഷ്ണൻ.പി.കെ.ബിജു. പി. ജയരാജൻ. എം. വി. ജയരാജൻ. കെ.പി സതീഷ്ചന്ദ്രൻ. സി.എച്ച് കുഞ്ഞമ്പു .സംഘാടക സമിതി കൺവീനർ കെ രാജ്മോഹൻഎന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി.വി. രമേശൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ വിവിധ ഏരിയകളിൽ കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ 324പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം 7 ന് പൊതുസമ്മേളനത്തോട് കൂടി സമാപിക്കും.
Reactions

Post a Comment

0 Comments