കാഞ്ഞങ്ങാട്: പട്ടിയെ ഓടിക്കുന്നതിനായി ഉപയോഗിച്ച  വാക്ക് തനിക്കെതിരെ ഉപയോഗിച്ചതാണെന്നു തെറ്റിദ്ധരിച്ച് യുവാവ് പിതൃസഹോദരനെ മുഖത്തടിച്ചു പരിക്കേൽപ്പിച്ചു. പരപ്പയിലാണ് സംഭവം. പയാളത്തെ ടി രാഘവൻ്റെ മുഖത്താണടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട സഹോദരൻ്റെ മകൻ പാലത്ത് വളപ്പിൽ അജീഷിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസമാണ് സംഭവം.പോടാ പൊടായെന്ന് പട്ടിയോട് പറഞ്ഞപ്പോൾ മർദ്ദിച്ചെന്നാണ് പരാതി