കാഞ്ഞങ്ങാട്: സന്ധ്യയ്ക്ക് വിളക്കു വെക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരൻ്റെ ദേഹത്ത് യുവാവ് തിളപ്പിച്ച വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചു.ഇതെ തുടർന്ന് യുവാവിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ പുതിയ കണ്ടെത്തെ മണികണ്ഠനെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. സഹോദരൻ രാധാകൃഷ്ണൻ (43 ) ആണ്പരാതിക്കാരൻ. വീട്ടിൽ സഹോദരി സന്ധ്യക്ക് വിളക്ക് വെച്ചത് മണികണ്ഠനു ഇഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് മണികണ്ഠൻ സഹോദരിയെയും മരുമകനെയും ചീത്ത വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് രാധാകൃഷ്ണൻ്റെ ദേഹത്ത് തിളപ്പിച്ച വെള്ളമൊഴിച്ചത്.വീടിൻ്റെ വാതിലും ജനാലയും തകർത്തതായും പരാതിയുണ്ട്
0 Comments