Ticker

6/recent/ticker-posts

സ്നേഹാലയത്തിൽ ഓണം ആഘോഷമാക്കി കാഞ്ഞങ്ങാട് പോലീസ്

കാഞ്ഞങ്ങാട് : ജീവിതത്തിന്റെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവരും അശരണരും അധിവസിക്കുന്ന അമ്പലത്തറ സ്നേഹാലയത്തിൽ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷമാക്കി കാഞ്ഞങ്ങാട് പോലീസ്. ഉത്രാട ദിനത്തിൽ ഡി വൈ എസ് പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ്, നീലേശ്വരം,ചീമേനി, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് കൺട്രോൾ റൂം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ സ്നേഹാലയത്തിൽ എത്തിച്ചേർന്ന് അന്തേവാസികൾക്കായി കലാവിരുന്നൊരുക്കി. ഒപ്പം ഓണപ്പുടവയും, ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും, റഫ്രിജ്ജറേറ്ററും  ഉൾപ്പെടെയുള്ള സമ്മാനങ്ങളും കൈമാറി. സ്നേഹാലയം ഡയരക്ടർ ഈശോദാസ്,ഇൻസ്‌പെക്ടർ പി കെ ശ്രീഹരി,സബ്ബ് ഇൻസ്‌പെക്ടർമാരായ  കെ അജിത,രാജീവൻ കെ,ശ്രീജേഷ്,മധുസൂദ നൻ കെ.വി,വിജയകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments