പൂച്ചക്കാട്ടെ 17 കാരനാണ് വെടിയേറ്റത്.
പിതാവ് കിടപ്പ് മുറിയിലെ
തലയണക്കടിയിൽ വെച്ചതോക്ക് എടുത്ത് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടി പൊട്ടി പരിക്കേൽക്കുകയായിരുന്നു എന്നാണ് കേസ്. അലക്ഷ്യമായി തോക്ക് സൂക്ഷിച്ചതിന് പിതാവിൻ്റെ പേരിൽ പൊലീസ് കേസെടുത്തു. 17 കാരനെ കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയെത്തി പൊലീസ് 17 കാരനിൽ നിന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി 10.30 നാണ് സംഭവം.
0 Comments