കാഞ്ഞങ്ങാട്: കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് കട ഉടമയായ സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. ചെമ്മനാട് പരവനടുക്കം കോട്ടരുവത്താണ് സംഭവം.ഇവിടെ അനാദി കട നടത്തുന്ന  ലക്ഷ്മിയുടെ മൂന്നര പവൻ മാലയാണ് പൊട്ടിച്ചെടുത്തത് ' ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കറുത്ത ബൈക്കിലാണ് എത്തിയത്. മാല പൊട്ടിച്ചതിനുശേഷം കെഎസ് ടി.പി റോഡിലേക്കാണ് പോയത്.ഒരു ലക്ഷത്തി നാല്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.