കാഞ്ഞങ്ങാട് കട ഉടമയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവാവിനെ കടയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയിൽ യുവാവിന്റെ വാരിയല്ല് തകർന്നു. മൂന്നു പല്ലുകളും ഇളകി. ചുള്ളിക്കരയിലാണ് സംഭവം തൂങ്ങൽ കോളനിയിലെ കൊല്ലംപാറ ഹൗസിലെ ടി. ഗണേശനാണ് ഗുരുതരമായി പരിക്കേറ്റത്.ഗണേശൻ ചുള്ളിക്കരയിലെ റെജിയുടെ കടയിൽ എത്തിയതായിരുന്നു. ഈ സമയത്താണ് കൂടെ ജോലി ചെയ്യുന്ന യുവാവ് റെജിയെ കല്ലുകൊണ്ടിടിക്കാൻ ശ്രമിച്ചതെന്ന് ഗണേശൻ പൊലീസിനോട് പറഞ്ഞു.
ഇത് കണ്ട് തടയാൻ ചെന്നതായിരുന്നു. ഈ സമയത്താണ് തന്നെ ആക്രമിച്ചതെ
ന്ന് ഗണേഷൻ പൊലീസിനെ അറിയിച്ചു
സംഭവവുമായി ബന്ധപ്പെട്ട് രാജപുരം പൊലീസ് കേസെടുത്തു .
0 Comments