കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. രണ്ട് വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ പെരുമാറുക, സർക്കാർ ജീവനക്കാരോട് മോശമായി പെരുമാറുക എന്നിവയാണ് കേസിനാസ്പദമായ വകുപ്പുകൾ. അതേസമയം, വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. നടനെ ജാമ്യത്തിൽ വിടും.
0 Comments