Ticker

6/recent/ticker-posts

മഞ്ചേശ്വരം കോഴക്കേസ് കെ.സുരേന്ദ്രൻ കാസർകോട് കോടതിയിൽ ഹാജരായി

കാസർകോട് :മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
 കെ.സുരേന്ദ്രൻ കാസർകോട് കോടതിയിൽ ഹാജരായി. ഇന്ന് രാവിലെ 11 ന് കാസർകോട് ജില്ലാസെഷൻസ് കോടതിയിലാണ് ഹാജരായത്. സുരേന്ദ്രനടക്കം ആറ്പേരാണ് ഹാജരായത്. ഇവർ ജാമ്യാപേക്ഷ നൽകി. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നേരിട്ട് ഹാജരാകാൻ സുരേന്ദ്രൻ അടക്കമുള്ള വരോട് കോടതി ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രൻ ഉൾപെടെ ആറ് പേർക്കും കോടതി ജാമ്യമനുവദിച്ചു. കേസ് അടുത്ത 15 ലേക്ക് മാറ്റി.
Reactions

Post a Comment

0 Comments