കാഞ്ഞങ്ങാട് :മദ്യ ലഹരിയിൽ ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന്
നടുറോഡിൽ ബഹളമുണ്ടാക്കിയ രണ്ട് യുവാക്കളെ
പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു. പുതിയകോട്ടയിൽ ഇന്ന് വൈകീട്ടാണ് സംഭവം. അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം വാഹന പരിശോധന നടത്തിയ
ഹോസ്ദുർഗ് പൊലീസാണ് മദ്യ ലഹരിയിൽ ഓടിച്ച് വന്ന കാർ കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. കാറിൽ ഒപ്പമുണ്ടായിരുന്ന ആൾ റോഡിലിറങ്ങി മറ്റ് വാഹനങ്ങൾക്കും നാട്ടുകാർക്കും ബുദ്ധിമുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്നാണ് യുവാവിൻ്റെ പേരിൽ കൂടി കേസെടുത്തത്.
0 Comments