Ticker

6/recent/ticker-posts

ജില്ലയിൽ 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി

കാഞ്ഞങ്ങാട്: മാർച്ച് 3    പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ്റെ  ഭാഗമായി ജില്ലയിൽ സജ്ജീകരിച്ച 1173 ബൂത്തുകളിലായി 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി.

 പരിപടിയുടെ  ജില്ലാതല ഉദ്ഘാടനം  കാലിക്കടവ് വയോജന കേന്ദ്രത്തിൽ   തൃക്കരിപ്പൂർ നിയോജക മണ്ഡലം എം എൽ . എ   എം . രാജഗോപാലൻ  നിർവഹിച്ചു . പിലിക്കോട് ഗ്രാമപഞ്ചായത്ത്
ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യ
ക്ഷ വി.വി സുലോചന ചടങ്ങിന്  അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ . എ .വി . രാംദാസ് മുഖ്യപ്രഭാഷണം നടത്തി .

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  സുജാത ,    പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ  റഹീന ,  
ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. സുരേശൻ 
ജില്ലാ എഡ്യൂക്കേഷൻ , മീഡിയ ഓഫീസർ
അബ്ദുൾ ലത്തീഫ് മഠത്തിൽ ജില്ലാ എം.സി.എച്ച് ഓഫീസർ
ശോഭ 
ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംമെഡിക്കൽ ഓഫീസർ
ഡോ. രഞ്ജിത് 
ചെറുവത്തൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്  റിലീഷ്  ,  ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംപി.എച്ച്.എൻ വിനോദിനി  സംസാരിച്ചു.

ചെറുവത്തൂർ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജ് മോഹൻ സ്വാഗതവും ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംഹെൽത്ത് ഇൻസ്പെക്‌ടർ, മഹേഷ് കുമാർ  നന്ദി പറഞ്ഞു.

മാർച്ച്‌ 3 നു പോളിയോ തുള്ളിമരുന്ന് കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച്‌ 4,5 തിയ്യതികളിൽ വീടുകളിൽ ചെന്ന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ഇതിനായി മുഴുവൻ പൊതു ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ
ഡോ. എ വി രാംദാസ് അഭ്യർത്ഥിച്ചു.
Reactions

Post a Comment

0 Comments