Ticker

6/recent/ticker-posts

മുസ്ലീം ലീഗ് നാഷണൽ ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം മൂന്ന് പേർക്ക് പരിക്ക്

നീലേശ്വരം :മുസ്ലീം ലീഗ് നാഷണൽ ലീഗ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇരു വിഭാഗത്തിലും പെട്ട നിരവധി പേരെ പ്രതി ചേർത്ത് നീലേശ്വരം പൊലീസ് മൂന്ന് കേസുകൾ റജിസ്ട്രർ ചെയ്തു. നാഷണൽ യൂത്ത് ലീഗ് പ്രവർത്തകനായ
കോട്ടപ്പുറം ഉച്ചൂളിക്കു തിരിലെ കെ.റമീസിനെ 25ആക്രമിച്ചെന്ന പരാതിയിൽ മുസ്ലീം ലീഗ് പ്രവർത്തകരായ ബാസിത്ത്, മജീദ്, മിർസാൻ , അബ്റാ സ് എന്നിവർക്കെതിരെ കേസെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ
ബോർഡ് നശിപ്പിച്ചതായി പറഞ്ഞ് വാരിക്കഷണം കൊണ്ട് ഉൾപെടെ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. കോട്ടപ്പുറത്തെ പി. അംറാസിനെ 25 വീട്ടുവരാന്തയിൽ അതിക്രമിച്ച് കയറി ഇരുമ്പ് വടി
കൊണ്ട് ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ യൂത്ത് ലീഗ് പ്രവർത്തകരായ മജീദ്, ജാബിർ എന്നിവർക്കെതിരെയും കേസെടുത്തു. രാഷ്ട്രീയ വിരോധമാണ് കാരണം. കോട്ടപ്പുറം ഫാറൂഖ് നഗറിലെ മുസ്ലീം ലീഗ് പ്രവർത്തകനായ എടക്കാവിൽ അബ്ദുൾ മജീദിനെ 60 ആക്രമിച്ചെന്ന പരാതിയിൽ ഐ.എൻ .എൽ പ്രവർത്തകരായ അബ്ബാസ്, റമീസ് എന്നിവർക്കെതിരെയും കേസെടുത്തു. വീടിൻ്റെ സിറ്റ്ഔട്ടിൽ അതിക്രമിച്ച് കടന്ന് രാഷ്ട്രീയ വിരോധം മൂലം അടിച്ച് പരിക്കേൽപ്പിച്ചതായാണ് കേസ്'
Reactions

Post a Comment

0 Comments