Ticker

6/recent/ticker-posts

ഐ.എൻ.എൽ സംസ്ഥാന നേതാവ് പടന്നക്കാട്ടെ പി. സി. ഇസ്മയിൽ അന്തരിച്ചു

കാഞ്ഞങ്ങാട് : ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗമാ യിരുന്ന പി. സി. ഇസ്മായിൽ72 അന്തരിച്ചു.
പടന്നക്കാട്ടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ  സാന്നിധ്യമായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖല പ്രസിഡണ്ടും ആയിരുന്നു. ഐ. എൻ. എല്ലിൻ്റെ ആവിർഭാവം മുതൽ പാർട്ടിയെ കെട്ടിപെടുക്കാൻ  പ്രവർത്തിച്ചു. അശരണർക്ക് കൈത്താങ്ങ് ആയിരുന്ന  മഹർ പരിപാടിയുടെ  ചെയർമാൻ, നിരവധി മത, സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തനം കാഴ്ച വെച്ചു.
ഇന്ന് പുലർച്ചെയായിരുന്നു മരണം.
ഏറെക്കാലം അൽ ഐനിൽ വ്യാപാരി ആയിരുന്നു.പടന്നക്കാട് മഹല്ല് ജമാഅത് മുൻ പ്രസിഡൻ്റാണ്.
പരേതരായ ബോംബെ അബ്ദുല്ലയുടെയും ഖദീജ പൊയ്ക്കരയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ: സത്താർ,നൂർജഹാൻ,മുംതാസ്,നുസ്രത്
ഫൈറൂസ . മരുമക്കൾ : ഹനീഫ കുണിയ, അസൈനാർ അരയി, മൂസ പൂച്ചക്കാട്, നൗഫൽ മാണിക്കോത്ത്,അൻസാർ പള്ളിക്കര.സഹോദരങ്ങൾ: 
ഹോസ്ദുർഗ് ഹൌസിങ് ബോർഡ് ഡയറക്ടർ പി. സി. ഇസ്ഹാഖ്, ബഷീർ, മറിയം, ഹഫ്‌സത്, പരേതയായ ഹാജറ.
Reactions

Post a Comment

0 Comments