Ticker

6/recent/ticker-posts

മുൻ എംഎൽ.എ കെ.പി. കുഞ്ഞിക്കണ്ണന് കാർ അപകടത്തിൽ പരിക്ക്

കാഞ്ഞങ്ങാട് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ പി കുഞ്ഞിക്കണ്ണന്  75കാർ അപകടത്തിൽ പരിക്കേറ്റു.ഇന്ന് വൈകിട്ട് നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിനു മുൻവശത്താണ് അപകടം.കാഞ്ഞങ്ങാട് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു.എതിർഭാഗത്തുനിന്ന് വന്ന  ലോറി കാറിന് ഇടിക്കുന്നത് ഒഴിവാക്കാനായി ഒരു വശത്തേക്ക് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ തട്ടുകയായിരുന്നു.വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണനെ കാഞ്ഞങ്ങാട്  ഐഷാൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിന്റെ ഒരു ഭാഗം തകർന്നു.

Reactions

Post a Comment

0 Comments