Ticker

6/recent/ticker-posts

റിയാസിൻ്റെ തിരോധാനം മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയെത്തി

കാഞ്ഞങ്ങാട് :ചൂണ്ടയിടാൻ പോയ ശേഷം കാണാതായ
ചെമ്മനാട് കല്ല് വളപ്പ് പരേതനായ മെയ്തീൻ കുഞ്ഞിയുടെ മകൻ റിയാസിനെ 36 കണ്ടെത്താൻഗംഗാവ ലി പുഴയിൽ തിരച്ചിലിനിറങ്ങിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയെത്തി. ഇന്ന് ഉച്ചക്കാണ് എത്തിയത്. റിയാസ് വീണെന്ന് കരുതുന്ന കീഴൂർ പുഴയിൽ അദ്ദേഹം തിരച്ചിൽ നടത്തുന്നു. നാട്ടുകാർ വലിയ പ്രതീക്ഷയിലാണ്. നാട്ടുകാരും സഹായത്തിനുണ്ട്.  നാല് ദിവസം പിന്നിട്ടിട്ടും റിയാസിനെ കണ്ടെത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ശ്രമമുണ്ടായില്ലെന്ന പരാതിയുയരുന്നതിനിടെയാണ് ഈശ്വർ മാൽപെ യെത്തിയത്. യുവാവിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസംചെമ്മനാട് റോഡ് ഉപരോധിച്ചിരുന്നു.  കീഴൂർ പുഴയിൽ വീണിട്ടുണ്ടെങ്കിൽ ഈ ഭാഗത്തുള്ള കരിങ്കൽ കൂട്ടങ്ങൾക്കിടയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടാകുമെന്ന് നാട്ടുകാർ സംശയിക്കുന്നു. മുങ്ങി പരിശോധനയിൽ അങ്ങനെയെങ്കിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Reactions

Post a Comment

0 Comments