25 വയസുകാരനെ കംബോഡിയയിൽ കാണാതായി. രണ്ടര വർഷമായി ഈ രാജ്യത്ത് ജോലി ചെയ്ത് വരുന്ന യുവാവിനെയാണ് കാണാതായിരിക്കുന്നത്. മംഗൽ പാടി ബന്തിയോട് അടുക്കയിലെ പി.എം. മുഹമ്മദിൻ്റെ മകൻ മുഹമ്മദ് മുനീറിനെയാണ് കാണാതായത്. കംബോഡിയയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ എൻട്രി ജോലി ചെയ്ത് വരികയായിരുന്നു. ഈ മാസം 4 ന് രാത്രി മുതൽ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല. വീട്ടുകാർക്ക് ഫോണിൽ ബന്ധപെടാനും സാധിക്കുന്നില്ല. സഹോദരിമനസീന നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു.
0 Comments