കാസർകോട്:
കല്യാണ പരിപാടിക്കിടെ സൗണ്ട് സിസ്റ്റത്തിൻ്റെ വോളിയം അമിതമായി കൂട്ടാത്തതിന് അക്രമം നടന്നതുമായി ബന്ധപെട്ട് 11 പേർക്കെതിരെ പൊലീസ് കേസ്. ഇവൻ്റ് മാനേജ്മെന്റ് നടത്തുന്ന മംഗ്ളുരു സ്വദേശി അബ്ദുൾ ഷാനിഫിൻ്റെ പരാതിയിൽ നാഫി , കഹാബ്, ഇച്ചു , സ നാഫ്, സാജു, അബ്ദുൾ റഹ്മാൻ, അജു മറ്റ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെയുമാണ് കാസർകോട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി തളങ്കരയിലാണ് സംഭവം. അക്രമത്തിൽ ഷാനിഫിനും പാർടണർമാരായ തൗഫിൽ 30,മുഹാസ് 28 , മുനീർ 25, ഇസ്തിയാഖ് 24, നസും 25, സഖറിയ 28 , മുസമ്മിൽ 27 എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇരുമ്പ് റാഡ്കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വാഹനങ്ങളുടെ ഗ്ലാസ് അടിച്ച് തകർത്തു, മൊബൈൽ ഫോണുകളുടെ ഡിസ്പ്ലെ തകർത്തും 1,40,000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസ്.
0 Comments