കോട്ടക്ക് മുകളിൽ കയറിയിരുന്ന് മദ്യപിച്ച യുവാവ് ഇറങ്ങാൻ കഴിയാതെ കോട്ടക്ക് മുകളിൽ കുടുങ്ങി. ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേനയെത്തി. ഇന്ന് വൈകീട്ടാണ് സംഭവം. ബീവറേജ് മദ്യശാലക്ക് സമീപത്തെ കോട്ടക്ക് മുകളിൽ കയറിയിരുന്നായിരുന്നു മദ്യപാനം. ലഹരി തലക്ക് പിടിച്ചതോടെ ഇറങ്ങാൻ കഴിയാതെയായി. എത്ര ശ്രമിച്ചിട്ടും താഴെയെത്താനായില്ല. തുടർന്നാണ് ഫയർ ഫോഴ്സിനെ വിളിച്ചത്. ഫയർഫോഴ്സ് താഴെയിറക്കിയ യുവാവിനെ ബന്ധുക്കളെത്തി കൂട്ടി കൊണ്ട് പോയി.
0 Comments