Ticker

6/recent/ticker-posts

ജ്യോത്സ്യൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ജ്യോത്സ്യനെ വീട്ടിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. പെരിയാട്ടടുക്കം സന്ധ്യ നിവാസിൽ സുകുമാരൻ്റെ മകൻ ബികേഷ് 32 ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്ക് കിടപ്പ് മുറിയിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments