Ticker

6/recent/ticker-posts

മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ വ്യാജ മുദ്ര ഉപകരണം പൊലീസ് പിടിച്ചെടുത്തു

നീലേശ്വരം: കരിന്തളം സർവിസ് സ
ഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വ്യാജ സ്വർണ നിർമാണത്തിന് ഉപയോഗിച്ച
916 സീൽ ഉപകരണം പൊലീസ് പിടികൂടി.
നീലേശ്വരം രാജാ റോഡിലെ ദേവനന്ദ ഗോൾഡിൽ നിന്നാണ്  എസ്.ഐ കെ.വി. രതീശനും സംഘവും മുക്കുപണ്ടത്തിൻ്റെ പുറത്ത് വ്യാജ സ്വർണം പൂശിയ ശേഷം 916 മുദ്ര പതിക്കുന്ന ഉപകരണം പിടിച്ചെടുത്തത്. കേസിൽ അറസ്ററിലായ
കൊല്ലമ്പാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ, ഇരിട്ടി പടിയൂർ സ്വദേശി ചെറുവത്തൂർ പുതിയ കണ്ടത്ത് താമസി
ക്കുന്ന ഷിജിത്ത്, നീലേശ്വരം ദേവനന്ദ ഗോൾഡ് ഉടമയും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമായ ബിജു എന്നിവർ റിമാൻഡിലാണ്.
പ്രതികൾ മറ്റ്  ധനകാര്യ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 17ന്  26.400 ഗ്രാം മുക്കുപണ്ടം ബാങ്കിൽ പണയപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പിടിയിലായത്.
Reactions

Post a Comment

0 Comments