കാസർകോട്: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. നീർച്ചാൽ മാടത്തടുക്കയിലെ ധീരജിൻ്റെ ഭാര്യ ജ്യോതി 27 ആണ് മരിച്ചത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ട് കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം ഒരു വർഷമായി ചികിൽസയിലായിരുന്നു.
പരേതനായ നാരായണ, രുഗ്മണി ദമ്പതികളുടെ മകളാണ്. മാടത്തടുക്കയിലെ ക്വാർട്ടേഴ്‌സിലാണ് താമസം.
0 Comments