കാഞ്ഞങ്ങാട് :ട്രെയിനിൽ കവർച്ച നടത്തി. പിന്നീട് ബസ്
കണ്ടക്ടറുടെ ടിക്കറ്റ് റാക്കറ്റും മോഷ്ടിച്ചു പൊലീസ് പിടിയിലായപ്പോൾ മേൽ വിലാസം മാറ്റി രക്ഷപ്പെടാൻ ശ്രമിച്ച കവർച്ചക്കാരൻ ഒടുവിൽ അറസ്റ്റിലായി.
പാണത്തൂർ ടൗണിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട് രാജപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത ആളാണ് വിശദമായ ചോദ്യം ചെയ്യലിൽ മോഷ്ടാവെന്ന് വ്യക്തമായത്.
ഇന്നലെ രാവിലെ 9 മണിയോടെ പാണത്തൂർ ടൗണിൽ സംശയകരമായി കണ്ട ആളെ കുറിച്ച് നാട്ടുകാർ ആണ് രാജപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തി ചോദ്യം ചെയ്തപോൾ മേൽവിലാസം മാറ്റി പറഞ്ഞു. സംശയം തോന്നിയ പൊലീസ് പ്രതിയുടെ കൈവശം കണ്ട ബാഗ് പരിശോധിച്ചതിൽ ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും കെഎസ്ആർടിസി ബസിൽ ഉപയോഗിക്കുന്ന ടിക്കറ്റ് റാക്കറ്റും, ടിക്കറ്റുകളും മറ്റും കണ്ടു. ഇതേ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി ആദ്യം പറഞ്ഞ വിലാസം തെറ്റാണെന്ന് മനസ്സിലായി. തമിഴ്നാട് ചിന്താമണിപെട്ടി സ്വദേശി സെൽവൻ 51 ആണ് പ്രതിയെന്ന് മനസിലായി.
തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നും
ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചതെന്ന് മനസ്സിലായി. കണ്ണൂർ റെയിൽവേ പൊലീസ് കേസ് തിരയുന്ന പ്രതിയാണെന്നും വ്യക്തമായി. രാജപുരം പൊലീസ് കണ്ണൂർ റെയിൽവേ പെ)ലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. കണ്ണൂർ റെയിൽവേ പൊലീസ് രാജപുരത്തെത്തി പ്രതിയെ കസ്ററഡിയിൽ വാങ്ങി.
പ്രതിയുടെ കൈവശം കണ്ട ടിക്കറ്റ് റാക്കറ്റ് മോഷ്ടിച്ചതെന്ന് വ്യക്തമായി.
പാണത്തൂരിൽ നിന്നും സുള്ള്യയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിൽ കയറിയ പ്രതി ബസ്
സുള്ള്യയിലെത്തിയപോൾ കണ്ടക്ടർ സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് റാക്കറ്റ് മോഷ്ടിച്ചതാണെന്ന് വ്യക്തമായി.
കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ഗോപിയുടെ റാക്കറ്റാണെന്നും വ്യക്തമായി. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച്പരാതി ഉണ്ടായിരുന്നു.
രാജപുരം ഇൻസ്പെക്ടർ പി. രാജേഷി
0 Comments