Ticker

6/recent/ticker-posts

നിരവധി മയക്ക് മരുന്ന് കേസുകൾ യുവാവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു, ലഹരി കേസിൽ പെടുന്നവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി

കാസർകോട്:നിരവധി മയക്ക് മരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്ററ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
ലഹരിക്കെതിരെ കടുത്ത നടപടിയാളുമായി കാസർകോട് പൊലീസ് നീങ്ങുന്നതിൻ്റെ ഭാഗമായാണ് നടപടി.
 മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡാജെ  താമസിക്കുന്ന സൂരജ് റായിയെയാണ്  അടച്ചത്.
  മഞ്ചേശ്വരം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കാസർകോട് ജില്ലയിൽ ആദ്യമായാണ് മയക്കുമരുന്ന് കടത്തുകളിൽ പ്രതികളായവർക്കെതിരെ മയക്കുമരുന്ന് കടത്തുകൾ തടയുന്നതിനുവേണ്ടി സർക്കാർ ഉത്തരവ് പ്രകാരം എൻ. ഡി. പി. എസ് വകുപ്പ്
  പ്രകാരം 
 ജയിലിൽ പാർപ്പിക്കുന്നത്.  ജില്ല പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം  ഡി വൈ എസ് പി  സി.കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ  അനൂപ് കുമാർ, എസ് ഐ നാരായണൻ നായർ, സി.പി. ഒ വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൂരജ് ആറ് മയക്ക് മരുന്നു കേസുകളിലെ പ്രതിയെ
ന്ന് പൊലീസ് പറഞ്ഞു.
 ഇത്തരം ലഹരി കേസുകളിൽ ഉൾപെടുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


Reactions

Post a Comment

0 Comments