കാസർകോട്:
യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി 18 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിച്ച് കവർച്ച നടത്തി. അഞ്ചംഗ സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള മൂല്യയടുക്കയിലെ എം എ . അബ്ദുൾ റഷീദിനെ 33 യാണ് തട്ടി കൊണ്ട് പോയത്. കുമ്പള ടൗണിൽവെച്ച് കർണാടക റജിസ്ട്രേഷനിലുള്ള ഫോർച്യൂണർ കാറിലാണ് തട്ടിക്കൊണ്ട് പോയത്. 1846127 രൂപയാണ് മറ്റൊരു അകൗണ്ടിലേക്ക് പ്രതികൾ മാറ്റിയത്. മർദ്ദിച്ചും കത്തി കാണിച്ച് ഭീഷണി പെടുത്തിയുമായിരുന്നു കവർച്ച. പിന്നീട് പെർമുദഓട്ടോ സ്റ്റാൻ്റിൽ ഉപേക്ഷിച്ചു. സംഭവത്തിൽ യൂസഫ് അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തു. കുമ്പള ഇൻസ്പെക്ടർ കെ.പി . വിനോദിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
0 Comments