ബൈക്കിലും സ്കൂട്ടിയിലുമെത്തിയ സംഘം 18 കാരനെ ആക്രമിച്ചു. പരാതിയിൽ
നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഹോസ്ദുർഗ് ബദരിയ നഗറിലെ പി. ഷിഹാനെയാണ് ആക്രമിച്ചത്. മുസമ്മിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയുമാണ് കേസ്. ഇന്നലെ അർദ്ധരാത്രി വീടിനടുത്തു വെച്ച് ബൈക്കിലും സ്കൂട്ടിയിലും വന്നവർ യുവാവിനെ സ്കൂട്ടിയിൽ കൊണ്ട് പോയി കല്ലൂരാവി മുണ്ടത്തോട് വെച്ച് തലക്കും മുഖത്തും അടിക്കുകയും ഈ സമയം കാറിലെത്തിയ മറ്റൊരു പ്രതികാറിൽ കൊണ്ട് പോയി മീനാപ്പീസ് കടപ്പുറത്തെത്തിച്ച് ഇവിടെ വച്ച് വടി കൊണ്ട് ശരീരമാസകലം അടിച്ച് പരിക്കേൽപ്പിക്കുകയും കാറിൽ വെച്ച് മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. നാട്ടിൽ പിരിവ് നടത്തിയതായി ആരോപിച്ചായിരുന്നു അക്രമമെന്നും പരാതിയിൽ പറയുന്നു.
0 Comments