Ticker

6/recent/ticker-posts

കഞ്ചാവ് ബീഡി വലിക്കുന്ന വിവരം പൊലീസിനെ അറിയിച്ചു കാറിന് നേരെ അക്രമം

കാഞ്ഞങ്ങാട് :കഞ്ചാവ് ബീഡി വലിക്കുന്ന വിവരം പൊലീസിനെ അറിയിച്ചതായി പറഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് നേരെ അക്രമം. പുഞ്ചാവി കടപ്പുറത്തെ കെ.പി. അഭിലാഷിൻ്റെ 35 പരാതിയിൽ അർജുൻ, കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അഭിലാഷിൻ്റെ വീട്ടുമുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന അളിയൻ്റെ കാർ അടിച്ച് തകർത്തെന്നാണ് പരാതി. രാത്രി 9.15 മണിയോടെയാണ് സംഭവം. പ്രതികൾ കഞ്ചാവ് വലിച്ച വിവരം പൊലീസിനോട് പറഞ്ഞു കൊടുത്തതാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments