കെ. ബിന്ദു കെ 44 ആണ് പിടിയിലായത് . വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. പരാതിക്കാരി മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ ആണ് മോഷണം നടത്തിയത്. വീടിന്റെ പരിസരത്തു സൂക്ഷിച്ച താക്കോൽ എടുത്ത് തുറന്നാണ് മോഷണം . പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ വീടുമായി പരിചയം ഉള്ള ആരോ ആണ് മോഷണം നടത്തിയതെന്ന് മനസ്സിലാക്കിയ പൊലീസ് പരിസരവാസിലകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് ബന്ധുവും അയൽവാസിയുമായ ബിന്ദു മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.
മോഷ്ടിച്ച മാല ജ്വല്ലറിയിൽ വിൽപ്പന നടത്തിയിരുന്നു. ഇതിന് ശേഷം പുതുതായി ഒരു മാലയും രണ്ട് മോതിരവും വാങ്ങി. ഇവയും
52000 രൂപയും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു .
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ മേൽനോട്ടത്തിൽ ചന്തേര പൊലീസ് ഇൻസ്‌പെക്ടർ എം. പ്രശാന്ത് , എസ് ഐ കെ.പി. സതീഷ് , സീനിയർ സിവിൽ ഓഫിസർ ഹരീഷ്, സുധീഷ് , രഞ്ജിത്ത് ,അജിത്ത്, ലിഷ, സൗമ്യ , ജിതിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രതി തോട്ടം തൊഴിലാളിയാണ്. ഈ മാസം 16 വരെ ഹോസ്ദുർഗ് കോടതിയുവതിയെ റിമാൻ്റ് ചെയ്തു.
0 Comments