Ticker

6/recent/ticker-posts

പള്ളിയിലേക്ക് നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ പ്രവാസി മരിച്ചു

കാഞ്ഞങ്ങാട് :പള്ളിയിലേക്ക് നടന്ന് പോകുന്നതിനിടെ മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന
 മുൻ പ്രവാസി മരിച്ചു. സെൻട്രൽ ചിത്താരിയിലെ പരേതനായ കക്കൂത്തിൽ കുഞ്ഞബ്ദുള്ളയുടെ മകൻ പൂച്ചക്കാട് തെക്ക് പുറത്തെ മൊയ്തീൻ കുഞ്ഞി 58 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പൂച്ചക്കാട് തെക്ക് പുറത്തായിരുന്നു അപകടം. വൈകീട്ട് പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഭാര്യ: ആസ്യ. മക്കൾ: ഷമീല, ലുബൈബ .
Reactions

Post a Comment

0 Comments