Ticker

6/recent/ticker-posts

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ തൂക്കുപാത്രം കൊണ്ട് തലക്കടിച്ച പ്രതിക്ക് രണ്ട് വർഷം തടവ്

കാസർകോട്:പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ തൂക്കുപാത്രം കൊണ്ട് തലക്കടിച്ച പ്രതിക്ക് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
ഹോട്ടലിൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതുപ്രകാരം പരിശോധയ്ക്കെത്തിയ എക്സൈസ് സംഘത്തെ എക്സൈസ് ഓഫീസർ വിനോദിനെ തൂക്കുപാത്രംകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ കോയിപ്പാടി കുണ്ടങ്കാരടുക്ക
പ്രഭാകര കെ എന്ന അണ്ണി പ്രഭാകര61യെയാണ് ശിക്ഷിച്ചത്.
 കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.
 പ്രിയയാണ് ശിക്ഷ വിധിച്ചത്. 2021 ഏപ്രിൽ 4 ന്
 രാത്രി എട്ട് മണിക്കാണ് സംഭവം.
 പ്രതി കുണ്ടങ്കാരടുക്കയിൽ നടത്തിവരുന്ന ജനതാ ഹോട്ടലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം, കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുകയും ,അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്അന്നത്തെ കുമ്പള പൊലീസ് സബ്ബ് -ഇൻസ്പെക്ടറായിരുന്ന എം. മനോജാണ് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി.ചന്ദ്രമോഹൻ  ,അഡ്വ. എം.ചിത്രകല എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments