കാഞ്ഞങ്ങാട്:ദേശീയപാതയിൽ കൂളിയങ്കാലിൽ സർവീസ് റോഡിൻെറ ഒരു ഭാഗം പൂർണമായും തകർന്നു.കൂളിയങ്കാൽ ജംഗ്ഷനിൽ നിന്നും അരയി ഭാഗത്തേക്ക് പോകുന്ന കിഴക്ക് ഭാഗത്തെ സർവീസ് റോഡാണ് തകർന്നത്. 75 മീറ്ററോളം ഭാഗം തകർന്നിട്ടുണ്ട്.
ഒരു ഭാഗം 15 അടിയോളം
താഴ്ചയുള്ളതിനാൽ അടിഭാഗത്തുനിന്ന് മുകളിലോട്ട് കോൺഗ്രീറ്റ് ചെയ്ത് ഉയർത്താതെ റോഡ് നിർമ്മിച്ചതാണ് തകരാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു. റോഡ് തകർന്നതോടെ പ്രദേശത്തെ ബാങ്ക് കെട്ടിടം വീടുകളും
ഉൾപ്പെടെ കെട്ടിടങ്ങൾക്ക് ഭീഷണിയായി.സമീപത്തെ ഒരു വീടിൻെറ മതിലും പൂർണ്ണമായും തകർന്നു. അബ്ദുൾ ഖാദറിന്റെ മതിലാണ് തകർന്നത്.
റോഡ് തകർന്നതോടെ ഒരു ഭാഗത്തെ ഗതാഗതവും സ്തംഭിച്ചു.രണ്ടു ഭാഗത്തുനിന്നുള്ള വാഹനങ്ങളും ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തു കൂടിയാണ് പോകുന്നത്.അരയി ഭാഗത്തേക്ക് പോകാൻ ആറങ്ങാടി ജംഗ്ഷനിൽ എത്തി തിരിച്ചു വരേണ്ട അവസ്ഥയാണ്.
റോഡ് അപകടത്തിലാണെന്ന് കാണിച്ച് വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞിയും നാട്ടുകാരും പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും നാല് ദിവസം മുൻപ് സ്ഥലം സന്ദർശിച്ചിരുന്നു. തകർന്ന റോഡിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാനാവുന്നില്ല.
0 Comments