കാഞ്ഞങ്ങാട് :പടന്നക്കാട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാത്രിയോടെയാണ് കണ്ടത്. മൃതദേഹം ചിന്നഭിന്നമായ നിലയിലായിരുന്നു. പടന്നക്കാടിനും ഐങ്ങോത്തിനും ഇടയിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ആളെ തിരിച്ചറിയാനുള്ള ശ്രമം നടന്ന് വരുന്നു.
0 Comments