Ticker

6/recent/ticker-posts

ഡി.വൈ.എഫ്.ഐ ഫുട്ബോൾ : സ്പോർട്ടിംഗ് മൂന്നാം മൈൽ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട് :ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി കെ സെവൻസ് സോക്കറിൽ
സ്പോർട്ടിംങ്ങ് മൂന്നാം മൈൽ ചാമ്പ്യന്മാരായി.
 ഏപ്രിൽ  5 മുതൽ ദുർഗാ ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്തിയ  എസ്എഫ്എ  അംഗീകൃത കെ സെവൻസ് സോക്കർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനമായി.   മികച്ച ക്ലബ്ബുകളും കളിക്കാരും അണിനിരന്ന ടൂർണ്ണമെന്റിന്റെ  ഫൈനൽ മത്സരത്തിൽ അൽ മദീന ചെറുപ്പളശേരിയുടെ താരങ്ങളുമായി അണിനിരന്ന മുൻ ചാമ്പ്യന്മാരായ അരയാൽ ബ്രദേഴ്സ് അതിഞ്ഞാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്  സെബാൻ എഫ്സി  കോട്ടക്കല്ലിന്റെ താരങ്ങളുമായി കളത്തിൽ ഇറങ്ങിയ സ്പോർട്ടിംങ്ങ് ഇമ്മാറത്ത്   മൂന്നാംമൈൽ ടൂർണമെന്റിൽ ചാമ്പ്യൻമാരായി.
ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതി ഗോൾ  രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളുകൾ അടിച്ചത്. സ്പോർട്ടിംങ്ങ് മൂന്നാം മൈലാണ് രണ്ടാം പകുതിയിൽ ആദ്യ രണ്ടുഗോളുകൾ നേടി മുന്നിലെത്തിയത്. പിന്നീട് അരയാൽ ബ്രദേഴ്സ് ഒരു  ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവന്നു. അവസാനം നിമിഷം വരെ സമനിലക്കായി നിരവധി ശ്രമം നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താൻ കഴിഞ്ഞില്ല.  ഒരു മണിക്കൂർ നീണ്ട മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഒന്നിനെതിരെ രണ്ടുകോളുകൾക്ക് സ്പോർട്ടിംങ്ങ് മൂന്നാം മൈൽ കെ സെവൻ സോക്കറിന്റെ  ചാമ്പ്യന്മാരായി.  സമ്മാന വിതരണ ചടങ്ങിൽ വി. വി. രമേശൻ, അഡ്വ. ഷാലുമാത്യു അഡ്വ.കെ. രാജ്മോഹൻ,സംഘാടകസമിതി ചെയർമാൻ പി. കെ. നിഷാന്ത്,ജനറൽ കൺവീനർ വി. ഗിനീഷ്,കെ. സബീഷ്,ശിവജിവെള്ളിക്കോത്ത്,മൂലക്കണ്ടം പ്രഭാകരൻ, കെ. വിജയകൃഷ്ണൻ, ,എൻ. പ്രിയേഷ്,വിപിൻ ബല്ലത്ത് വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും മികച്ച കളിക്കാർക്കും സമ്മാനങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.ടൂർണമെന്റിലെ മികച്ച കളിക്കാരനായി സ്പോർട്ടിങ് ഇമാറത്ത് മൂന്നാം മൈലിന്റെ താലിബയും മികച്ച ഗോൾ കീപ്പറായി ഷിഹാനും, ഫൈനൽ മത്സരത്തിലെ മികച്ച താരമായി റഹീമിനെയും തിരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments