Ticker

6/recent/ticker-posts

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : മോട്ടോർബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തായന്നൂർ മുക്കുഴിയിലെ ടോംബെന്നി 17, തായന്നൂരിലെ കാർത്തിക് 20 എന്നിവർക്കാണ് പരിക്ക്. എണ്ണപ്പാറ പാർട്ടി ഓഫീസിന് സമീപമാണ് അപകടം. എണ്ണപ്പാറ ഭാഗത്ത് നിന്നും തായന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർത്തിക് ആയിരുന്നു ബൈക്ക് ഓടിച്ചത്. കാർ ഡ്രൈവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments