കാഞ്ഞങ്ങാട് :പള്ളിക്കര സംസ്ഥാന പാതയിൽ മരം പൊട്ടിവീണു ഗതാഗതം സ്തംഭിച്ചു. പള്ളിക്കര സ്കൂളിന് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെയാണ് വൻ മരത്തിൻ്റെ ഒരു ഭാഗം പൊട്ടി റോഡിൽ വീണത്. ഇതേ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ പ്രദേശത്തെ സന്നദ്ധ പ്രവർത്തകരായ യുവാക്കൾ രണ്ടര മണിക്കൂർ നേരം പരിശ്രമിച്ച് ഗതാഗതം സുഗമമാക്കി. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. പൊലീസും സ്ഥലത്തെത്തി. ഭാഗ്യം കൊണ്ട് മറ്റ് അപകടങ്ങളുണ്ടായില്ല.
0 Comments