റോഡിൽ വാഴ നട്ട്
നാട്ടുകാരുടെ പ്രതിഷേധം. കാഞ്ഞങ്ങാട് നിന്നും തീരദേശത്തേക്ക് പോവുന്ന ആ വിക്കര - മീനാപ്പീസ് റോഡിൽ വടകര മുക്ക് ജംഗ്ഷനിലാണ് നാട്ടുകാർ വാഴ നട്ടത്. മാസങ്ങളായി പൊട്ടി പൊളിഞ്ഞ് കിടക്കുന്ന റോഡിൽ വേനൽ മഴ വന്നതോടെ വെള്ളം കെട്ടി നിന്ന് ചെളിക്കുളമായി. ഈ റോഡിൻ്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് രണ്ട് മാസം മുൻപ് നാട്ടുകാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ റോഡ് പണി ആരംഭിക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നുവെങ്കിലും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
0 Comments