Ticker

6/recent/ticker-posts

ഗുഡ്സിൽ കടത്തി കൊണ്ട് വന്ന ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: വാഹനത്തിൽ കടത്തി കൊണ്ട് വന്ന ഒരു കിലോയോളം  കഞ്ചാവ് പൊലീസ് പിടികൂടി. വിൽക്കാനെത്തിച്ച കഞ്ചാവുമായി 20കാരനെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.പനത്തടി പാണത്തൂർ ഹൗസിലെ പി.മുഹമ്മദ് ആഷീറിനെ ഇൻസ്പെക്ടർ പി.രാജേഷ് ആണ് അറസ്റ്റ് ചെയ്തത്. ഗൂഡ്സ് വാഹനത്തിൽ കൊണ്ടുവന്ന991 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ കള്ളാർ ടൗണിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ സീറ്റിനടിയിൽ പ്ലാസ്റ്റിക്ക് സഞ്ചിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ എ എസ് ഐ ഓമനക്കുട്ടൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിന്റോ അബ്രഹാം, സജിത്ത് ജോസഫ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ  കോടതിയിൽ ഹാജരാക്കും. പാണത്തൂരിൽ മീൻ കച്ചവടം നടത്തുന്ന ആളാണ് പ്രതിയെ
ന്ന് പൊലീസ് പറഞ്ഞു.
 
Reactions

Post a Comment

0 Comments