കാഞ്ഞങ്ങാട്:മേലാങ്കോട്ട് സ്കൂളിൽ നൃത്ത പരിശീലനം നടത്തുന്നതിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണ മോതിരം ഉടമയെ കണ്ടെത്തി തിരിച്ചു നൽകി മേലാം കോട്ട ധ്വനി നൃത്ത സംഘം ടീം അംഗങ്ങൾ. നയന സുനിൽ,രജിത പ്രശാന്ത്,പ്രഭിത പ്രകാശൻ,രതിനബിജു,അജിതരാജേഷ് എന്നിവരാണ് മാതൃകാ പ്രവർത്തനം നടത്തിയത് .സ്വർണം കളഞ്ഞുകിട്ടിയ ഉടൻ നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്.കാഞ്ഞങ്ങാട്ടെ കരാട്ടെ പരിശീലകൻ ഷാജിയുടെതാണ് സ്വർണ്ണമെന്ന് മനസ്സിലാക്കുകയും അവരെ വിളിച്ചുവരുത്തി സ്വർണം തിരിച്ചേൽപ്പിക്കുകയും ചെയ്തു.
0 Comments