നീലേശ്വരം :നീലേശ്വരത്ത് വീട് കുത്തി തുറന്ന് പണവും രേഖകളും കവർന്നു. രാമരത്തെ വീട്ടിലാണ് മോഷണം. പാടിയോട്ട് ചാൽ സ്വദേശി ബൈജു ജോണിൻ്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞ 17 നും ഇന്നലെ രാത്രിക്കും ഇടയിലാണ് മോഷണം. അടച്ചിട്ട വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പ് മുറിയിലെ അലമാരയിൽ നിന്നും 2000 രൂപയും രേഖകളും കവർന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments