കാഞ്ഞങ്ങാട് :കളിയാട്ടത്തിന് പോയ ശേഷം കാണാതായ 16 വയസുകാരിയെ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ കണ്ട് കിട്ടിയത്.
മാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പെൺകുട്ടി തിരിച്ചെത്തുകയായിരുന്നു. ചിറ്റാരിക്കാൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. കാറ്റാം കവലയിൽ കളിയാട്ടത്തിന് പോയ ശേഷം കഴിഞ്ഞ 4ന് വൈകീട്ട് മുതൽ കാണാതാവുകയായിരുന്നു. സുഹൃത്തിൻ്റെ വീട്ടിലായിരുന്നു ഇതുവരെ ഉണ്ടായിരുന്നതെന്ന് പൊലീസിനോട് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
0 Comments