കാഞ്ഞങ്ങാട് :ചെറുവത്തൂർ ലോഡ്ജിൽ ഇന്ന്വൈകീട്ട് പൊലീസ് നടത്തിയ റെയിഡിൽ ഏഴ് യുവതികൾ പിടിയിൽ. ടൗണിലെ ഒരു ലോഡ്ജിൽ നിന്നുമാണ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺവാണിഭം നടക്കുകയാണെന്ന സൂചനയിലായിരുന്നു ചന്തേര പൊലീസ് ലോഡ്ജ് റെയിഡ് ചെയ്തത്. യുവതികളെ ചന്തേര സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. മലയാളികളും അന്യ സംസ്ഥാനത്ത് നിന്നുമുള്ള യുവതികളാണ് പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
0 Comments