കാഞ്ഞങ്ങാട് :കാർ കുറുകെയിട്ട്
സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ചു. പരിക്കേറ്റ ബസ് ഡ്രൈവർ, ക്ലീനറെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.30 ന് തങ്കയം മുക്കിലാണ് സംഭവം.പയ്യന്നൂർ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന പുഴക്കര ബസിനെ കാർ കുറുകെയിട്ട് തടഞ്ഞശേഷം കാർ
യാത്രക്കാർ ജീവനക്കാരെ മർദ്ദിച്ചതായാണ് പരാതി. ഡ്രൈവർ മനാസിർ 25, ക്ലീനർ സുരേശൻ 43 എന്നിവർക്കാണ് മർദ്ദനമേറ്റത്. പയ്യന്നൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ബസ്. പോക്കറ്റ് റോഡിൽ നിന്നും കാർ പ്രധാന റോഡിലേക്ക് കയറുമ്പോൾ ബസ് ബ്രേക്കിട്ടില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നാണ് പരാതി.
0 Comments