കാസർകോട്: ജോലിക്കിടെ കാൽ വഴുതി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. പരിക്ക് പറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് കയ്യാറിലെ ശശിധര ജെ 32 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം. കുമ്പള ചിന്ന മുഗർ ബണത്താടിയിൽ ജോലിക്കിടെയാണ് അപകടം. കല്ല് കെട്ട് ജോലിക്കിടെ ഒന്നാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments