കാഞ്ഞങ്ങാട് :ഇരു നില വീട്ടിൽ നിന്നും 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് ലോഡ്ജിൽ നിന്നും പിടികൂടി. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു. ബാരമുക്കുന്നോത്തെ മുനീറിനെ 31 യാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ നിന്നും മേൽപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജേഷ്ഠൻ സമീറിനെ മംഗലാപുരം ലോഡ്ജിൽ നിന്നും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 26 നായിരുന്നു പ്രതികളുടെ വീട്ടിലെ മുകൾ നിലയിലെ കിടപ്പ് മുറിയിൽ നിന്നും പൊലീസ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
0 Comments